ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ; ഈസ്റ്റ് ബംഗാളിനെ 2-1ന് വീഴ്ത്തി



കൊച്ചി>  ഐഎസ്‌എൽ ഫുട്‌ബോളിൽ ശക്തരായ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ജയം. ഒരു ​ഗോളിന് പിന്നിലായ ശേഷമായിരുന്നു തിരിച്ചുവരവ്. കളിയിലെ മൂന്ന് ​ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 59–ാം മിനിറ്റിൽ മലയാളി താരം  പി വി വിഷ്ണുവിലൂടെ ഈസ്റ്റ് ബം​ഗാളാണ് ​​​ആദ്യം ​ഗോൾ കണ്ടെത്തിയത്. നാല് മിനിറ്റിനുള്ളിൽ 63–ാം മിനിറ്റിൽ നോഹ സദൂയി ബ്ലാസ്റ്റേഴ്സിനായി ​ഗോൾ മടക്കി. കളിതീരാനിരിക്കെ 88-ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ടീമിന് വിജയ​ഗോൾ സമ്മാനിച്ചത്. ഇതോടെ ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ സ്വന്തം തട്ടകത്തിൽ 1– 2ന്‌ തോറ്റതിന്റെ ക്ഷീണം മാറ്റാൻ ബ്ലാസ്റ്റേഴ്സിനായി. Read on deshabhimani.com

Related News