സി കെ നായിഡു ട്രോഫി: അഹ്മദ് ഇമ്രാനും സെഞ്ചുറി; കരുത്തോടെ കേരളം



കൽപ്പറ്റ> സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മുൻതൂക്കം. വരുൺ നായനാർക്കും (122) ഷോൺ റോജറിനും (155) പിന്നാലെ അഹ്മദ് ഇമ്രാനും (പുറത്താകാതെ 116) സെഞ്ചുറി നേടിയതോടെ ആദ്യ ഇന്നിങ്സ് കേരളം 521/7 ഡിക്ലയർ ചെയ്യുകയായിരുന്നു.  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന് നാല് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഉത്തരാഖണ്ഡ് 105/4 എന്ന നിലയിലാണ്. അഹ്മദ് ഇമ്രാന്റെ ഉജ്ജ്വല ഇന്നിങ്സാണ് മൂന്നാം ദിവസം  ശ്രദ്ധേയമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155  റൺസാണ് ഷോൺ റോജർ നേടിയത്. മറുവശത്ത് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹമ്മദ് ഇമ്രാൻ 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു.  ഒൻപത് ഫോും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാന്റെ ഇന്നിങ്സ്. മൂന്ന് വിക്കറ്റെടുത്ത പവൻ രാജിന്റെ പ്രകടനമാണ് ഉത്തരാഖണ്ഡിൻ്റെ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.  കളി നിർത്തുമ്പോൾ 30 റൺസുമായി ഹർഷ് റാണയും 19 റൺസോടെ ശാശ്വത് ദാംഗ്വാളുമാണ് ക്രീസിൽ.   Read on deshabhimani.com

Related News