വുമൻസ് ട്വൻ്റി 20 ട്രോഫി: സിക്കിമിനെതിരെ കേരളത്തിന് തകർപ്പൻ വിജയം

വിനയ


ലഖ്നൗ> ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ കർത്തത്. 74 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി. സ്കോർ: സിക്കിം 73/7.  കേരളം 75/0. സ്പിന്നർ വിനയയുടെ ബൗളിങ് മികവാണ്  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്ത് വിനയ നാല് വിക്കറ്റ് സ്വന്തമാക്കി. Read on deshabhimani.com

Related News