എംബാപ്പെ, നെയ്‌മർ ഒടുവിൽ മെസി

image credit psg twitter


പാരിസ്‌ മൂന്ന്‌ തുടർത്തോൽവികൾക്കുശേഷം പിഎസ്‌ജിക്ക്‌ ജയം. ഫ്രഞ്ച്‌ ലീഗിൽ ലില്ലെയ്‌ക്കെതിരെ നാടകീയ ജയമാണ്‌ പിഎസ്‌ജി കുറിച്ചത്‌. ആദ്യഘട്ടത്തിൽ രണ്ട്‌ ഗോൾ ലീഡ്‌ നേടിയ പിഎസ്‌ജി പിന്നാലെ 2–-3ന്‌ പിന്നിലായി. ഒടുവിൽ 4–-3ന്‌ ജയം നേടി. 95–-ാംമിനിറ്റിൽ ലയണൽ മെസിയുടെ ഫ്രീകിക്കാണ്‌ ജയമൊരുക്കിയത്‌. തൊട്ടുമുമ്പ്‌ കിലിയൻ എംബാപ്പെയുടെ ഗോളിലാണ്‌ പിഎസ്‌ജി സമനില പിടിച്ചത്‌. എംബാപ്പെ ഇരട്ടഗോളടിച്ചു. നെയ്‌മറും ലക്ഷ്യം കണ്ടു. ഒന്നാംസ്ഥാനത്ത്‌ എട്ട്‌ പോയിന്റ്‌ ലീഡായി പിഎസ്‌ജിക്ക്‌. അതിനിടെ നെയ്മർക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയായി. രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു പരിക്കേറ്റത്. Read on deshabhimani.com

Related News