മനസ്സിൽ ഒളിമ്പിക്സ് സ്വർണം: ലവ്ലീന ബോർഗോഹെയിൻ
തിരുവനന്തപുരം ‘ഒളിമ്പിക്സ് സ്വർണമെന്ന ലക്ഷ്യമാണ് മനസ്സിൽ. അതിനായി സർവ കഴിവുകളോടെ യത്നിക്കും’–- വനിതാ ബോക്സർ ലവ്ലീന ബോർഗോഹെയിൻ പറഞ്ഞു. ‘ടോക്യോയിൽ സ്വർണം നേടാൻ കഴിയാത്തതിന്റെ നിരാശ മാറിയിട്ടില്ല. കോവിഡ് ബാധിതയായതും ലോക്ക്ഡൗണും തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിച്ചു. കാലിന് പരിക്കേറ്റതും പ്രശ്നമായി. ഇതോടെ പൂർണമായി ഒളിമ്പിക്സിന് ഒരുങ്ങാൻ കഴിഞ്ഞിരുന്നില്ല’–ഒളിമ്പിക്സ് വെങ്കല മെഡൽ ജേത്രി കേരള സർവകലാശാല ചടങ്ങിൽ വിശദീകരിച്ചു. Read on deshabhimani.com