ധോണി കളിക്കും

image credit MS Dhoni facebook


ചെന്നൈ ഐപിഎൽ ക്രിക്കറ്റിന്റെ പുതിയ സീസണിലും മുൻ ക്യാപ്‌റ്റൻ എം എസ്‌ ധോണി കളിച്ചേക്കും. ചെന്നൈ സൂപ്പർ കിങ്സിന്റെ  മഞ്ഞക്കുപ്പായത്തിൽ ഒരിക്കൽക്കൂടി കാണാമെന്നാണ്‌ നാൽപ്പത്തിമൂന്നുകാരൻ നൽകുന്ന സൂചന. അടുത്തവർഷമാണ്‌ ഐപിഎൽ 18–-ാംപതിപ്പ്‌. കുറച്ചുകാലംകൂടി ക്രിക്കറ്റ്‌ ആസ്വദിച്ച്‌ കളിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക നൽകാനുള്ള അവസാനദിവസം 31 ആണ്‌.  അടുത്തമാസമാണ്‌ മെഗാ ലേലം. Read on deshabhimani.com

Related News