ബോബ് നാലുമാസം പുറത്ത്
ലണ്ടൻ മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഓസ്‌കാർ ബോബ് നാലുമാസം പുറത്ത്. പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ ഇരുപത്തൊന്നുകാരന് ശസ്‌ത്രക്രിയ വേണ്ടിവരും. മധ്യനിരതാരം റോഡ്രിയും സീസണിലെ ആദ്യ കളിയിലുണ്ടാകില്ലെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കി. പരിക്ക് പൂർണമായും മാറിയിട്ടില്ല സ്‌പാനിഷുകാരന്. നാളെ ചെൽസിയുമായാണ് നിലവിലെ ചാമ്പ്യൻമാരുടെ സീസണിലെ ആദ്യ കളി. Read on deshabhimani.com