വെസ്‌തപ്പൻ 
ലോകചാമ്പ്യൻ

image credit Max Verstappen facebook


ന്യൂയോർക്ക്‌ ഫോർമുല വൺ കാറോട്ടത്തിൽ റെഡ്‌ബുൾ ഡ്രൈവർ മാക്‌സ്‌ വെസ്‌തപ്പൻ ലോകചാമ്പ്യനായി. ലാസ്‌വെഗാസ്‌ ഗ്രാൻപ്രിയിൽ അഞ്ചാംസ്ഥാനത്തോടെയാണ്‌ മുന്നേറ്റം. നാലാംതവണയാണ്‌ ലോകകിരീടം നേടുന്നത്‌. 22 ഗ്രാൻപ്രികളിൽ എട്ടെണ്ണത്തിൽ ചാമ്പ്യനായ ഇരുപത്താറുകാരന്‌ 403 പോയിന്റ്‌ ലഭിച്ചു. ഇനി ഖത്തർ, അബുദാബി ഗ്രാൻപ്രികളാണ്‌ ബാക്കി. ആദ്യ പത്തു ഗ്രാൻപ്രികളിൽ ഏഴും ജയിച്ച ഡച്ചുകാരൻ അടുത്ത പത്തിൽ പിന്തള്ളപ്പെട്ടിരുന്നു. സാവോപോളോ ഗ്രാൻപ്രി ജയിച്ചത്‌ നേട്ടമായി. ലാൻഡോ നോറിസ്‌ 340 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌. Read on deshabhimani.com

Related News