എംബാപ്പെ റയൽ മാഡ്രിഡിന്റെ സെപ്‌തംബർ മാസത്തിലെ മികച്ച താരം



മാഡ്രിഡ്‌ > കിലിയൻ എംബാപ്പെയെ റയൽ മാഡ്രിഡിന്റെ സെപ്‌തംബർ മാസത്തിലെ മികച്ച താരമായി തെരഞ്ഞടുത്തു. സഹതാരങ്ങളായ ഡാനി കർവാഹൽ, റോഡ്രിഗോ, എഡർ മിലിട്ടാവോ, വിനീഷ്യസ്‌ ജൂനിയർ എന്നിവരെ മറികടന്നാണ്‌ ഫ്രഞ്ച്‌ താരത്തിന്റെ നേട്ടം. റയൽ മാഡ്രിഡിൽ എത്തിയതിന്‌ ശേഷം ആദ്യമായാണ്‌ എംബാപ്പെ ഒരു മാസത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുന്നത്‌. മാഡ്രിഡിൽ എത്തിയതിന്‌ ശേഷം അഞ്ച്‌ ഔദ്യോഗിക മത്സരങ്ങൾ കളിച്ച താരം ആറ്‌ ഗോളുകളുമ ഒരു അസിസ്റ്റും നേടിയിട്ടുണ്ട്‌. Read on deshabhimani.com

Related News