ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെ ആക്രമണം: മുഹമ്മദൻസിന് ഒരു ലക്ഷം രൂപ പിഴ



കൊച്ചി > ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്- മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുനേരെ അതിക്രമമുണ്ടായ സംഭവത്തിൽ എഐഎഫ്എഫും ഐഎസ്എല്ലും ചേർന്ന് മുഹമ്മദൻസ് ക്ലബ്ബിന് പിഴ ചുമത്തി.  കൊൽക്കത്തിയിലെ കിഷോർ ഭാരതി ക്രിരംഗനിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിലായിരുന്നു സംഭവം. മത്സരത്തിൽ മുഹമ്മദൻസിനെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോൾ നേടിയതോടെ മുഹമ്മദൻസ് ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ കുപ്പിയും ചെരിപ്പുകളും വലിച്ചെറിയുകയായിരുന്നു. മൈതാനത്തേക്കും കളിക്കാർക്ക് നേർക്കും മുഹമ്മദൻസ് ആരാധകർ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിർത്തിവെക്കേണ്ട സഹചര്യവുമുണ്ടായി. Read on deshabhimani.com

Related News