ദേശീയ ഗെയിംസ്‌ 
ജനുവരി 28 മുതൽ 
ഉത്തരാഖണ്ഡിൽ



ഡെറാഡൂൺ മുപ്പത്തെട്ടാമത്‌ ദേശീയ ഗെയിംസ്‌ അടുത്തവർഷം ജനുവരി 28ന്‌ തുടക്കം. ഫെബ്രുവരി 14 വരെയാണ്‌ മേള. ആകെ 36 ഇനങ്ങളിലാണ്‌ മത്സരം. 32 കായിക ഇനങ്ങൾക്കൊപ്പം നാല്‌ പ്രദർശന ഇനങ്ങളുമുണ്ടാകും. കളരിപ്പയറ്റ്‌, യോഗാസന, മല്ലക്കാമ്പ്‌, റാഫ്‌റ്റിങ്‌ എന്നിവയാണ്‌ ഇതിലുൾപ്പെടുക. രാജ്യത്തെ പരമ്പരാഗതവും ആധുനികവുമായ കായിക ഇനങ്ങളുടെ ഉന്നമനത്തിന്‌ നാഴികക്കല്ലാകും ഉത്തരാഖണ്ഡ്‌ ദേശീയ ഗെയിംസെന്ന്‌ ഇന്ത്യ ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി ടി ഉഷ പറഞ്ഞു. Read on deshabhimani.com

Related News