അമ്മയുടെ വഴിയെ കേദാർനാഥ്
ഭുവനേശ്വർ ഹൈജമ്പിൽ വെങ്കലമെഡലുമായി മടങ്ങുമ്പോൾ കേദാർനാഥിന് ഒരു സങ്കടം ബാക്കി. സ്വന്തമായി വീടില്ല. കോട്ടയം ജില്ലയിലെ മുണ്ടക്കയം വണ്ടൻപതാലിൽ വാടകവീട്ടിലാണ് എട്ടംഗകുടുംബം കഴിയുന്നത്. വർഷങ്ങൾക്കുമുമ്പ് ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 16 പെൺകുട്ടികളുടെ ഹൈജമ്പിൽ വെള്ളി നേടിയ ബിനോഭമോളുടെയും കെ വി സനീഷിന്റെയും മകനാണ്. ബിനോഭ കോരുത്തോട് സികെഎംഎച്ച്എസ്എസിന്റെ താരമായിരുന്നു. പത്തനംതിട്ട മണിയാർ പൊലീസ് എആർ ക്യാമ്പിലെ മെസ് ജീവനക്കാരനാണ് സനീഷ്. മുണ്ടക്കയം ഹൈറേഞ്ച് അക്കാദമിയിൽ പരിശീലകയായി തുടങ്ങിയ ബിനോഭ എൻഐഎസ് പരിശീലനം പൂർത്തിയാക്കി സ്വകാര്യ സ്‌കൂളിൽ പരിശീലകയായി ജോലി ചെയ്യുകയാണ്. മുണ്ടക്കയം ഈസ്റ്റ് സെന്റ് ആന്റണീസ് എച്ച്എസിലെ 10–-ാം ക്ലാസ് വിദ്യാർഥിയാണ് കേദാർനാഥ്. Read on deshabhimani.com