മുബസ്സിന മുഹമ്മദ് ; ദ്വീപിൽനിന്നൊരു മാണിക്യം



ഭുവനേശ്വർ സ്പോർട്സിന് അത്രയൊന്നും വേരോട്ടമില്ലാത്ത ലക്ഷദ്വീപിൽനിന്ന്‌ ഏതാനും വർഷങ്ങളായി കേൾക്കുന്ന പേരാണ് മുബസ്സിന മുഹമ്മദ്. ദേശീയ ജൂനിയർ മീറ്റിൽ രണ്ട് വെള്ളിമെഡലുകളാണ് ഈ മിടുക്കി കടൽ കടത്തിയത്. പരിക്കുമായി എത്തി അണ്ടർ 20 ലോങ്ജമ്പിലും ഹെപ്റ്റാത്--ലണിലും വെള്ളി നേടി. ലോങ്ജമ്പിൽ 5.85 മീറ്റർ ചാടി വെള്ളി നേടി. മസിലിനുള്ള കടുത്ത വേദന സഹിച്ചും ഹെപ്റ്റാത്--ലണിലെ ഇനങ്ങളിൽ മത്സരിച്ച പതിനെട്ടുകാരി 4906 പോയിന്റ്‌ നേടിയാണ്‌ വെള്ളി ഉറപ്പിച്ചത്. കഴിഞ്ഞ രണ്ട് യൂത്ത് ദേശീയ മീറ്റിൽ ലോങ്ജമ്പിൽ സ്വർണം നേടി. 2022 കുവൈത്തിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിലും ഹെപ്റ്റാത്--ലണിലും വെള്ളി നേടി. ഉസ്ബെക്കിസ്ഥാനിൽ നടന്ന മീറ്റിൽ ലോങ്ജമ്പിൽ വെങ്കലം ലഭിച്ചു. ലക്ഷദ്വീപിന്റെ ആദ്യ ദേശീയ, രാജ്യാന്തര മെഡൽ ജേതാവാണ് മുബസ്സിന. തിരുവനന്തപുരം സായി എൽഎൻസിപിഇയിലെ അരുൺലാൽ ആണ് പരിശീലകൻ. പത്താംക്ലാസ് പഠനകാലത്ത് കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെത്തി. പ്ലസ്ടു ദ്വീപിൽ പഠിച്ചു. നിലവിൽ തിരുവനന്തപുരം ചെമ്പഴത്തി എസ്എൻ കോളേജിൽ ഒന്നാംവർഷ ബിഎ സോഷ്യോളജി വിദ്യാർഥിയാണ്. മിനിക്കോയി ദ്വീപിലെ കെ എം മുഹമ്മദിന്റെയും ദൂബിന ബാനുവിന്റെയും മകളാണ്. സഹോദരി മുസൈന മുഹമ്മദ് മലപ്പുറം കടകശേരി ഐഡിയൽ സ്കൂളിലെ വിദ്യാർഥിയാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിനിൽ സ്വർണം നേടി. Read on deshabhimani.com

Related News