സ്വപ്‌നം കാണാൻ സമയമായിരിക്കുന്നു; നീരജ് ചോപ്ര പറത്തുന്നു
പാരിസ് > വീണ്ടും സ്വപ്‌നം കാണാൻ സമയമായിരിക്കുന്നു. നീരജ് ചോപ്ര ഇന്ന് ജാവലിൻ പറത്തുന്നു. യോഗ്യതാ റൗണ്ടാണ്. കിഷോർ ജെനയും മത്സരിക്കുന്നുണ്ട്. ഇരുവരും രണ്ട് ഗ്രൂപ്പിലാണ്. പകൽ 1.50നുള്ള ഗ്രൂപ്പ് ‘എ’ യിലാണ് കിഷോർ. ജർമനിയുടെ ജൂലിയൻ വെർബർ, കെഷോൺ വാൽകോട്ട് എന്നീ പ്രമുഖരുണ്ട്. നീരജിന്റെ ബി ഗ്രൂപ്പ് മത്സരം പകൽ 3.20ന്. പാകിസ്ഥാന്റെ അർഷാദ് നദീം, ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, ജർമനിയുടെ പുതിയ വിസ്‌മയം മാക്‌സ് ഡെനിങ് എന്നിവർ ഈ ഗ്രൂപ്പിലാണ്. പത്തൊമ്പതുകാരായ ഡെനിങ് ഈവർഷം 90.20 മീറ്റർ താണ്ടി അത്ഭുതപ്പെടുത്തിയിരുന്നു. ടോക്യോയിൽ 87.58 മീറ്റർ താണ്ടിയാണ് നീരജ് സ്വർണം നേടിയത്. തുടർന്ന് ലോകചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞു. Read on deshabhimani.com