ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡിന് കന്നിക്കിരീടം



ദുബൈ> ട്വന്റി 20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തകർത്ത് ന്യൂസിലൻഡിന് കന്നിക്കിരീടം. ആദ്യം ബാറ്റ് ചെയ്ത കീവിസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണെടുത്തത്. മറുപടി ബാറ്റിം​ഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: ന്യൂസിലൻഡ് 158/5. ദക്ഷിണാഫ്രിക്ക  126/9. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലിൽ എത്തിയാണ് കിവീസ് ആദ്യ കിരീടത്തിൽ മുത്തമിടുന്നത്.  2009ലും 2010ലും റണ്ണറപ്പായി. അതേസമയം തുടർച്ചയായി രണ്ടാം തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ കാലിടറി.   Read on deshabhimani.com

Related News