അണ്ടർ 23 അത്‌ലറ്റിക്‌സ് ; അനാമികയ്‌ക്കും ജോമോനും അനുരാഗിനും മീറ്റ് റെക്കോഡ്
പട്‌ന അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക് മീറ്റിന്റെ അവസാനദിനം കേരള താരങ്ങൾ തിളങ്ങി. കെ എ അനാമിക, ജോമോൻ ജോയ്, സി വി അനുരാഗ് എന്നിവർ മീറ്റ് റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഹെപ്‌റ്റാത്തലണിൽ 5160 പോയിന്റ് നേടിയാണ് അനാമികയുടെ നേട്ടം. കഴിഞ്ഞവർഷം എസ് കുമാരി കുറിച്ച 5008 പോയിന്റ് റെക്കോഡ് തിരുത്തി. പുരുഷവിഭാഗം ഹൈജമ്പിൽ 2.17 മീറ്റർ ചാടിയാണ് ജോമോൻ റെക്കോഡിട്ടത്. കഴിഞ്ഞവർഷം മുഹമ്മദ് അഷ്‌റഫ് അലി ചാടിയ 2.15 ഉയരത്തെയാണ് മറികടന്നത്. ലോങ് ജമ്പിൽ അനുരാഗ് 7.87 മീറ്റർ ചാടി. 2021ൽ ജെസ്വിൻ ആൽഡ്രിൻ 7.81 മീറ്ററിൽ കുറിച്ച റെക്കോഡ് തിരുത്തി. Read on deshabhimani.com