എട്ടടിച്ച് ബ്ലാസ്‌റ്റേഴ്‌സ്
കൊൽക്കത്ത പുതിയ പരിശീലകൻ മിക്കേൽ സ്റ്റാറേയുടെ കീഴിലെ ആദ്യമത്സരത്തിൽ ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളിന് തകർത്തു. നോഹ സദൂയി, ക്വാമി പെപ്ര എന്നിവർ ബ്ലാസ്‌റ്റേഴ്‌സിനായി ഹാട്രിക് നേടിയപ്പോൾ രണ്ട് ഗോൾ നേടി ഇഷാൻ പണ്ഡിതയും തിളങ്ങി. പ്രധാന ടീം തായ്ലൻഡിൽ പരിശീലനത്തിനായതിനാൽ റിസർവ് ടീമിനെയാണ് ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ ഇത്തവണ കളത്തിലിറക്കിയത്. Read on deshabhimani.com