അണ്ടർ 11 ചെസ് ; ജാനകിയും അമൻലാലും ചാമ്പ്യൻമാർ



തൃശൂർ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ സൗത്ത് ഇന്ത്യൻ ബാങ്ക് ട്രോഫി കേരള സ്റ്റേറ്റ് അണ്ടർ 11 ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് ഡി ജാനകിയും (കൊല്ലം) ഓപ്പൺ വിഭാഗത്തിൽ എ അമൻലാലും (എറണാകുളം) ജേതാക്കളായി. സഹ്യ കൈലാസ് (തിരുവനന്തപുരം) രണ്ടും ജാനകി ജ്യോതിഷ് (ആലപ്പുഴ) മൂന്നും സ്ഥാനം നേടി. ഓപ്പൺ വിഭാഗത്തിൽ രോഹിത് എസ് നവനീത് (തിരുവനന്തപുരം) റണ്ണറപ്പായി. മുഹമ്മദ് ഇഹ്സാൻ (തൃശൂർ) മൂന്നാമതാണ്. സൗത്ത്‌ ഇന്ത്യൻ ബാങ്ക് റീജണൽ ജോയിന്റ്‌ ജനറൽ മാനേജർ വി ആർ സമ്മാനദാനം നിർവഹിച്ചു. Read on deshabhimani.com

Related News