സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ; ലീഗ് മത്സരങ്ങൾ ഇന്ന്‌ 
അവസാനിക്കും



കൊച്ചി സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ലീഗ് മത്സരങ്ങൾ ഇന്ന് അവസാനിക്കും. വനിതകളിൽ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ, കോട്ടയം, എറണാകുളം ടീമുകൾ ക്വാർട്ടറിലെത്തി. പത്തനംതിട്ട കൊല്ലത്തെയും പാലക്കാട് കാസർകോടിനെയും കോട്ടയം കണ്ണൂരിനെയും തോൽപ്പിച്ചു. പുരുഷവിഭാഗത്തിൽ ചാമ്പ്യൻമാരായ എറണാകുളം തൃശൂരിനെ കീഴടക്കി (61–--44). ആലപ്പുഴ വയനാടിനെയും പാലക്കാട് മലപ്പുറത്തെയും പത്തനംതിട്ട കോഴിക്കോടിനെയും പരാജയപ്പെടുത്തി. Read on deshabhimani.com

Related News