ഉർവിലിന്‌ 
വീണ്ടും സെഞ്ചുറി



ഇൻഡോർ സെഞ്ചുറിത്തിളക്കത്തിൽ വീണ്ടും ഗുജറാത്ത്‌ ഓപ്പണർ ഉർവിൽ പട്ടേൽ. സയ്‌ദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ക്രിക്കറ്റിൽ രണ്ടാം സെഞ്ചുറി കുറിച്ചു. കഴിഞ്ഞയാഴ്‌ച ത്രിപുരയ്‌ക്കെതിരെ 28 പന്തിൽ മൂന്നക്കം കണ്ട്‌ റെക്കോഡിട്ട വലംകൈയൻ ഇത്തവണ ഉത്തരാഖണ്ഡിനെതിരെ 41 പന്തിൽ പുറത്താകാതെ 115 റണ്ണടിച്ചു. 11 സിക്‌സറും എട്ട്‌ ബൗണ്ടറിയും ഉൾപ്പെട്ട ഇന്നിങ്‌സ്‌. മത്സരത്തിൽ ഗുജറാത്ത്‌ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. സ്‌കോർ: ഉത്തരാഖണ്ഡ്‌ 182/7 ഗുജറാത്ത്‌ 185/2 (13.1). Read on deshabhimani.com

Related News