ദേശീയ യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ; വനിതകൾ സെമിയിൽ

രാജസ്ഥാനെതിരെ കേരള ക്യാപ്റ്റൻ ദിയ ബിജു (വലത്ത്) പോയിന്റ് നേടുന്നു


കൊൽക്കത്ത ദേശീയ യൂത്ത്‌ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സെമിയിൽ കടന്നു. ക്വാർട്ടറിൽ രാജസ്ഥാനെ 76–-38ന്‌ പരാജയപ്പെടുത്തി. ഫൈനൽ ലക്ഷ്യമിട്ട്‌ ഇന്ന്‌ തമിഴ്‌നാടിനെ നേരിടും. ക്വാർട്ടറിൽ തമിഴ്‌നാട്‌ ഗുജറാത്തിനെ കീഴടക്കി. കളിയിൽ കേരളത്തിനായിരുന്നു ആധിപത്യം. അർതിക 21 പോയിന്റുമായി തിളങ്ങി. വൈഗയും (19) ദിയ ബിജുവും (14) പിന്തുണച്ചു. കർണാടകയോട്‌ തോറ്റ ടീം ഗുജറാത്തിനെയും പഞ്ചാബിനെയും കീഴടക്കിയാണ്‌ മുന്നേറിയത്‌. പുരുഷടീം പ്രീക്വാർട്ടറിലെത്താതെ പുറത്തായി. Read on deshabhimani.com

Related News