ഒളിമ്പ്യൻ റെബേക്കയ്ക്ക് ദാരുണാന്ത്യം
കംപാല (ഉഗാണ്ട) ഉഗാണ്ടയുടെ ഒളിമ്പിക് അത്ലീറ്റ് റെബേക്ക ചെപ്തെഗുയിക്ക് ദാരുണാന്ത്യം. മുൻ പങ്കാളി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ മുപ്പത്തിമൂന്നുകാരി നാല് ദിവസം ആശുപത്രിയിലായിരുന്നു. കെനിയയിൽവച്ചായിരുന്നു ആക്രമണം. സ്വത്തുതർക്കമാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. Read on deshabhimani.com