റയൽ തോറ്റു ; അത്ലറ്റിക് ബിൽബാവോ 2 റയൽ 1



മാഡ്രിഡ്‌ വിശ്വസ്തർ കളിമറന്നപ്പോൾ റയൽ മാഡ്രിഡിന്‌ തിരിച്ചടി. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ അത്‌ലറ്റിക്‌ ബിൽബാവോയോട്‌ 2–-1ന്‌ തോറ്റു. സൂപ്പർ താരം കിലിയൻ എംബാപ്പെ പെനൽറ്റി പാഴാക്കിയതും ഫെഡെറികോ വാൽവെർദെയ്‌ക്ക്‌ പ്രതിരോധത്തിൽ പിഴച്ചതുമാണ്‌ റയലിന്റെ തോൽവിക്ക്‌ കാരണമായത്‌. അലെക്‌സ്‌ ബെരെൻഗുവെറിലൂടെ ബിൽബാവോയായിരുന്നു ലീഡെടുത്തത്‌. ജൂഡ്‌ ബെല്ലിങ്‌ഹാമിലൂടെ റയൽ മറുപടി നൽകി. പകരക്കാരൻ ഗോർക ഗുറുസെറ്റ ബിൽബാവോയുടെ വിജയഗോൾ കുറിച്ചു. പതിനാറ് കളിയിൽ 37 പോയിന്റാണ്‌ റയലിന്‌. ബാഴ്‌സയ്‌ക്ക്‌ 16 കളിയിൽ 33. ബാഴ്‌സ മയ്യോർക്കയെ 5–-1ന്‌ തോൽപ്പിച്ചു. Read on deshabhimani.com

Related News