മലയാളികളില്ലാതെ ഇന്ത്യൻ ടീം



കൊൽക്കത്ത വിയറ്റ്‌നാമിനെതിരായ സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പരിശീലകൻ മനോലോ മാർക്വസ്‌ പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ മലയാളികളാരുമില്ല. 12നാണ് മത്സരം. ഇടതുബാക്ക്‌ ആകാശ്‌ സങ്‌വാൻ, മധ്യനിരതാരം ലാൽറിൻലിയാന ഹനാമ്‌തെ എന്നിവരാണ്‌ പുതുമുഖങ്ങൾ. മലയാളിതാരം സഹൽ അബ്‌ദുൾ സമദിന്‌ ഇക്കുറി അവസരം കിട്ടിയില്ല. പരിക്കുകാരണം ഐഎസ്‌എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനുവേണ്ടി പല കളികളിലും ഇറങ്ങാനായില്ല സഹലിന്‌. Read on deshabhimani.com

Related News