സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ; എറണാകുളം, തിരുവനന്തപുരം ജേതാക്കൾ



കൊച്ചി സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളവും തിരുവനന്തപുരവും കിരീടം നിലനിർത്തി. പുരുഷവിഭാഗം ഫൈനലിൽ എറണാകുളം 70–-65ന്‌ തിരുവനപുരത്തെ തോൽപ്പിച്ചു. ആന്റണി ജോൺസൺ 23 പോയിന്റുമായി എറണാകുളം നിരയിൽ തിളങ്ങി. തിരുവനന്തപുരത്തിനായി സെജിൻ മാത്യു (26) മികച്ച പ്രകടനം നടത്തി. വനിതകളിൽ തിരുവനന്തപുരം പാലക്കാടിനെ 50–-43ന്‌ കീഴടക്കി. അനീഷ ക്ലീറ്റസും (12) ആർ ശ്രീകലയും (10) വിജയത്തിന്‌ അടിത്തറയിട്ടു. ഇരുവിഭാഗത്തിലും കോട്ടയത്തിനാണ്‌ മൂന്നാംസ്ഥാനം. Read on deshabhimani.com

Related News