ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച സ്‌കോർ
ഡർബൻ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ രണ്ട് സെഞ്ചുറികളുടെ മികവിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 358 റൺ നേടി. റിയാൻ റിക്കിൽടൺ 101 റണ്ണെടുത്തപ്പോൾ വിക്കറ്റ്‌കീപ്പർ കൈൽ വെരേനി 105 റണ്ണുമായി പുറത്തായില്ല. ക്യാപ്‌റ്റൻ ടെംബ ബവുമ 78 റണ്ണുമായി പിന്തുണച്ചു. ശ്രീലങ്ക രണ്ടാംദിവസം മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 242 റണ്ണുമായി കളിയവസാനിപ്പിച്ചു. ആദ്യ ടെസ്‌റ്റ് ദക്ഷിണാഫ്രിക്ക 233 റണ്ണിന് ജയിച്ചു. Read on deshabhimani.com