മരുന്നടിക്കാരെ പിടിക്കാൻ നാഡ വരും



കൊച്ചി സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിൽ താരങ്ങൾ ഉത്തേജകമരുന്ന്‌ ഉപയോഗിക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) വരും. എറണാകുളം മഹാരാജാസ്‌ സ്‌റ്റേഡിയത്തിൽ മീറ്റ്‌ നടക്കുന്നുണ്ടെന്ന വിവരം വിദ്യാഭ്യാസവകുപ്പ്‌ നാഡ അധികൃതരെ അറിയിച്ചിട്ടുണ്ട്‌. അപ്രതീക്ഷിത പരിശോധന ഉണ്ടാകുമെന്നാണ്‌ സംഘാടകരും കരുതുന്നത്‌. നാഡ പ്രതിനിധികൾക്കുവേണ്ട സൗകര്യങ്ങൾ പ്രധാന വേദിയായ മഹാരാജാസ്‌ സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്‌. കുട്ടികളിലും പരിശീലകരിലും അവബോധം വളർത്തുന്നതിന്റെ ഭാഗമായി സെമിനാർ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന കാര്യം നാഡ അധികൃതർ സംഘാടകരെ അറിയിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി എറണാകുളം ടൗൺ ഹാൾ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. നാഡയുടെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ വിലക്ക്‌ അടക്കമുള്ള നടപടികൾ നേരിടേണ്ടിവരും.   Read on deshabhimani.com

Related News