ഇന്ത്യൻ കൗമാര നിരയ്ക്ക് പരമ്പര ; മലായാളി സ്--പിന്നർ മുഹമ്മദ് ഇനാന്‌ ഏഴ്‌ വിക്കറ്റ്‌



ചെന്നൈ അണ്ടർ 19 ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ പരമ്പരയിൽ ഇന്ത്യക്ക്‌ സമ്പൂർണ ജയം. രണ്ടാം ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ ഇന്നിങ്‌സിനും 120 റണ്ണിനുമാണ്‌ തോൽപ്പിച്ചത്‌. ആദ്യ ടെസ്‌റ്റിലും ഇന്ത്യക്കായിരുന്നു ജയം. ചെന്നൈയിൽ നടന്ന രണ്ടാം ടെസ്‌റ്റിന്റെ മൂന്നാംദിനം ഇന്ത്യൻ സ്‌പിന്നർമാർ ഓസീസിനെ തീർത്തു. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്‌സിന്‌ ഇറങ്ങിയ ഓസീസ്‌ 95ന്‌ പുറത്തായി.  മലയാളി സ്‌പിന്നർ മുഹമ്മദ്‌ ഇനാൻ രണ്ട്‌ ഇന്നിങ്‌സിലുമായി ഏഴ്‌ വിക്കറ്റെടുത്തു. മറ്റൊരു സ്‌പിന്നർ അൻമോൽജീത്‌ സിങ്‌ ഒമ്പതും. സ്‌കോർ: ഇന്ത്യ 492; ഓസീസ്‌ 277, 95 ആദ്യ ടെസ്‌റ്റിൽ ഒമ്പത്‌ വിക്കറ്റാണ്‌ ഇനാൻ നേടിയത്‌. തൃശൂർ സ്വദേശിയാണ് ഈ പതിനേഴുകാരൻ. Read on deshabhimani.com

Related News