നൂറിൽ രണ്ടടിച്ച്‌ കെയ്‌ൻ



ലണ്ടൻ ഇംഗ്ലണ്ട്‌ കുപ്പായത്തിൽ നൂറാംമത്സരത്തിന്‌ ഇറങ്ങിയ ഹാരി കെയ്‌നിന്‌ ഇരട്ടഗോൾ. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഫിൻലൻഡിനെതിരെയാണ്‌ നേട്ടം. രാജ്യാന്തര ഫുട്‌ബോളിൽ 68 ഗോളായി. ഇംഗ്ലണ്ട്‌ 2–-0ന്‌ ജയിച്ചു.  മറ്റൊരു മത്സരത്തിൽ ജർമനിയും നെതർലൻഡ്‌സും 2–-2ന്‌ പിരിഞ്ഞു. ടിയാനി റെയ്‌ൻഡേഴ്‌സിലൂടെ ഡച്ചാണ്‌ ലീഡ്‌ നേടിയത്‌. ജർമനിക്കായി ഡെനിസ്‌ ഉണ്ടാവ്‌ തിരിച്ചടിച്ചു. പിന്നാലെ ജൊഷ്വ കിമ്മിച്ച്‌ ലീഡൊരുക്കുകയും ചെയ്‌തു. ഇടവേളയ്‌ക്കുശേഷം ഡെൻസെൽ ഡംഫ്രീസ്‌ ഡച്ചിന്‌ സമനില നൽകി. Read on deshabhimani.com

Related News