വിൻഡീസിന്‌ 
സമനില



പോർട്ട്‌ ഓഫ്‌ സ്‌പെയ്‌ൻ ദക്ഷിണാഫ്രിക്ക–-വെസ്റ്റിൻഡീസ്‌ ഒന്നാംക്രിക്കറ്റ്‌ ടെസ്റ്റ്‌ സമനിലയിൽ അവസാനിച്ചു. മഴ തടസ്സപ്പെടുത്തിയ കളിയിൽ 298 റൺ വിജയലക്ഷ്യം പിന്തുടർന്ന കരീബിയക്കാർ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 201 റണ്ണിൽ അവസാനിപ്പിച്ചു. തുടക്കം തകർന്ന വിൻഡീസിനെ അലിക്‌ അതാനസെയും (92) ജാസൺ ഹോൾഡറുമാണ്‌ (31) കരകയറ്റിയത്‌. രണ്ട്‌ ഇന്നിങ്‌സുകളിലുമായി എട്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കൻ സ്‌പിന്നർ കേശവ്‌ മഹാരാജാണ്‌ കളിയിലെ താരം. സ്‌കോർ: ദക്ഷിണാഫ്രിക്ക 357 & 173/3 ഡി, വിൻഡീസ്‌ 233 & 201/5. പരമ്പരയിലെ അവസാന ടെസ്റ്റ്‌ വ്യാഴാഴ്‌ച തുടങ്ങും. Read on deshabhimani.com

Related News