സബാഷ്‌ 
ഗുകേഷ്



12 വർഷവും ഏഴുമാസവും 17 ദിവസവും 
പ്രായമുള്ളപ്പോഴാണ്‌ 
ഗ്രാൻഡ്‌മാസ്‌റ്ററാകുന്നത്‌. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ 
രണ്ടാമത്തെ താരം.... ചെന്നൈ വർഷം 2022. ചെന്നൈയിൽ നടന്ന ചെസ്‌ ഒളിമ്പ്യാഡ്‌. തുടർച്ചയായ എട്ട്‌ ഗെയിമുകളിൽ ജയംകുറിച്ച്‌ ഒരു പതിനഞ്ചുകാരൻ ലോകത്തെ അത്ഭുതപ്പെടുത്തി. ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കിയപ്പോൾ ആ പതിനഞ്ചുകാരനായിരുന്നു മികച്ച താരങ്ങളിലൊരാൾ. ചെസ്‌ ഒളിമ്പ്യാഡിലെ ഏറ്റവും മഹത്തരമായ പ്രകടനങ്ങളിലൊന്നായി അതിനെ ലോകം വിലയിരുത്തി. ഒരു കൗമാരക്കാരനിൽനിന്ന്‌ പ്രതീക്ഷിക്കുന്ന പ്രകടനത്തിനും മുകളിലായിരുന്നു അത്‌. 2015ൽ അണ്ടർ 9 വിഭാഗത്തിൽ ഏഷ്യൻ സ്‌കൂൾ ചാമ്പ്യനായാണ്‌ തുടക്കം. 2018ൽ ഏഷ്യൻ യൂത്ത്‌ ചെസ്‌ ചാമ്പ്യൻഷിപ്പിൽ അഞ്ച്‌ സ്വർണമെഡൽ കിട്ടി. അന്ന്‌ ഒരു അഭിമുഖത്തിൽ ഗുകേഷ്‌ പറഞ്ഞത്‌, തനിക്ക്‌ പ്രായം കുറഞ്ഞ ലോക ചാമ്പ്യനാകണമെന്നായിരുന്നു. അന്നതാരും മുഖവിലയ്‌ക്കെടുത്തില്ല. പക്ഷേ, ഒരു പത്തുവയസ്സുകാരന്റെ വെറും വാക്കുകളായില്ല അത്‌. ശേഷം ആ അഭിമുഖം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ചെസ്‌ ഒളിമ്പ്യാഡിനുശേഷം അസാമാന്യ കുതിപ്പായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ കാൻഡിഡേറ്റ്‌സ്‌ ടൂർണമെന്റിന്‌ യോഗ്യത നേടി. ലോക ചെസ്‌ ഫെഡറേഷൻ (ഫിഡെ) സർക്യൂട്ട്‌ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായാണ്‌ യോഗ്യത. ഇതിഹാസതാരങ്ങളായ ബോബി ഫിഷറിനും മാഗ്നസ്‌ കാൾസനുംശേഷം ഈ ടൂർണമെന്റിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം. 12 വർഷവും ഏഴുമാസവും 17 ദിവസവും പ്രായമുള്ളപ്പോഴാണ്‌ ഗ്രാൻഡ്‌മാസ്‌റ്ററാകുന്നത്‌. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. കാൾസനെ തോൽപ്പിച്ചതോടെ ലോക ശ്രദ്ധയിലെത്തി. അഞ്ച്‌ ലോക ചാമ്പ്യനെ രണ്ടുതവണയാണ്‌ കീഴടക്കിയത്‌. ഒരിക്കൽ 16–-ാംവയസ്സിൽ. അത്‌ റെക്കോഡായി. 17–-ാം പിറന്നാൾ ആഘോഷത്തിലായിരുന്നു രണ്ടാമത്തെ ജയം.  ഇതിനിടെ ചെസ്‌ ലോകകപ്പിൽ കളിച്ചു. റാങ്കിങ്‌ പട്ടികയിൽ വിശ്വനാഥൻ ആനന്ദിനെയും മറികടന്നു. നിലവിൽ അഞ്ചാംറാങ്ക്‌. ഇന്ത്യൻ താരങ്ങളിൽ രണ്ടാമത്‌. നാലാംറാങ്കിലുള്ള അർജുൻ എറിഗെയ്‌സിയാണ്‌ തൊട്ടുമുന്നിൽ. ഗുകേഷിന്റെ കുടുംബം ആന്ധ്രയിൽനിന്ന്‌ തമിഴ്‌നാട്ടിലെത്തിയവരാണ്‌.2006 മെയ്‌ 29നാണ്‌ ജനനം. അച്ഛൻ രജനീകാന്ത്‌ ഇഎൻടി സർജനാണ്‌. അമ്മ പത്മ മൈക്രോബയോളജിസ്‌റ്റും. ജോലി രാജിവച്ചാണ്‌ രജനീകാന്ത്‌ മകന്റെ ചെസ്‌ സ്വപ്‌നങ്ങൾക്ക്‌ പിന്തുണ നൽകിയത്‌. ഏഴാംവയസ്സിൽ തുടങ്ങിയ ചെസ്‌ യാത്രയിലെ സുവർണനിമിഷങ്ങളാണിപ്പോൾ. പ്രായം കുറഞ്ഞ ചാമ്പ്യൻമാർ ഡി ഗുകേഷ്‌ 18 വർഷം എട്ട്‌ മാസം 14 ദിവസം (2024) ഗാരി കാസ്‌പറോവ്‌ 22 വർഷം ആറ്‌ മാസം 27 ദിവസം (1985) മാഗ്‌നസ്‌ കാൾസൻ 22 വർഷം 11 മാസം 24 ദിവസം (2013) Read on deshabhimani.com

Related News