മരുന്നടിച്ചു, പ്രമോദ്‌ ഭഗത് 
പാരലിമ്പിക്‌സിനില്ല



ന്യൂഡൽഹി മരുന്നടിച്ചതായി തെളിഞ്ഞ ഇന്ത്യൻ പാരലിമ്പിക്‌ ബാഡ്‌മിന്റൺ താരം പ്രമോദ്‌ ഭഗതിന്‌ ഒന്നര വർഷം വിലക്ക്‌. ഇതോടെ പാരിസിൽ 28ന്‌ തുടങ്ങുന്ന പാരലിമ്പിക്‌സിൽനിന്നും  മുപ്പത്താറുകാരൻ പുറത്തായി. നിലവിലെ സ്വർണ മെഡൽ ജേതാവാണ്‌. ബാഡ്‌മിന്റണിലെ എസ്‌എൽ 3 വിഭാഗത്തിലാണ്‌ ടോക്യോയിൽ ചാമ്പ്യനായത്‌. പാരലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരമാണ്‌. Read on deshabhimani.com

Related News