ദക്ഷിണേഷ്യൻ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യക്ക് 
21 സ്വർണം



ചെന്നൈ ദക്ഷിണേഷ്യൻ ജൂനിയർ (അണ്ടർ 20) അത്‌ലറ്റിക് മീറ്റിൽ ഇന്ത്യ ജേതാക്കളായി. 21 സ്വർണവും 22 വെള്ളിയും അഞ്ച് വെങ്കലവുമാണ് സമ്പാദ്യം. രണ്ടാമതെത്തിയ ശ്രീലങ്ക ഒമ്പത് സ്വർണമടക്കം 35 മെഡൽ നേടി. ഇന്ത്യക്ക് 48 മെഡലാണ്. അവസാനദിവസം മലയാളിയായ സാന്ദ്രമോൾ സാബു ഉൾപ്പെട്ട ടീം വനിതകളുടെ 4-400 മീറ്റർ റിലേയിൽ സ്വർണം നേടി. പുരുഷവിഭാഗത്തിൽ പി അഭിരാം അംഗമായ ടീമിന് വെള്ളിയാണ്. Read on deshabhimani.com

Related News