റൊണാൾഡോ മിന്നി ; പോർച്ചുഗലിന്‌ മിന്നുംജയം



വാർസോ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ കളിയിൽ പോർച്ചുഗലിന്‌ മിന്നുംജയം. നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ പോളണ്ടിനെ 3–-1ന്‌ വീഴ്‌ത്തി. ദേശീയ കുപ്പായത്തിൽ 133–-ാംഗോളാണ്‌ റൊണാൾഡോ കുറിച്ചത്‌. മറ്റൊരു കളിയിൽ സ്‌പെയ്‌ൻ ഡെൻമാർക്കിനെ ഒരു ഗോളിന്‌ തോൽപ്പിച്ചു. ജർമനി 2–-1ന്‌ ബോസ്‌നിയ ആൻഡ്‌ ഹെർസെഗോവിനയെ കീഴടക്കി. Read on deshabhimani.com

Related News