വിയറ്റ്നാമിനോട് സമനില
തിൻ തുറോങ് സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ വിയറ്റ്‌നാമിനോട് ഇന്ത്യക്ക് സമനില (1–-1). ക്യാപ്‌റ്റനും ഗോൾകീപ്പറുമായ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവുഗോളിലാണ് ഇന്ത്യ ലീഡ് വഴങ്ങിയത്. 11–-ാംമിനിറ്റിൽ പെനൽറ്റി രക്ഷപ്പെടുത്തിയിരുന്നു ഗുർപ്രീത്. കളിയിലുടനീളം മികച്ച പ്രകടനം നടത്തുകയും ചെയ്‌തു. എന്നാൽ, ഒരുനിമിഷത്തെ പിഴവിന് വലിയ വില നൽകേണ്ടിവന്നു. ഇടവേളയ്‌ക്കുശേഷം ഫറൂഖ് ചൗധരിയിലൂടെയാണ് ഇന്ത്യ സമനില ഗോൾ നേടിയത്. കഴിഞ്ഞവർഷം നവംബർമുതൽ ജയമില്ല ടീമിന്. Read on deshabhimani.com