ഐഎസ്‌എൽ ; ജംഷഡ്‌പുരിന് ജയം
ജംഷഡ്‌പുർ ഹാവിയെ സിവെയ്‌റോയുടെ ഇരട്ടഗോളിൽ പഞ്ചാബ് എഫ്‌സിയെ കീഴടക്കി ജംഷഡ്‌പുർ എഫ്‌സി. ഐഎസ്‌എൽ ഫുട്‌ബോളിൽ 2–-1നാണ് ജയം. ഇസെക്വിയേൽ വിദാലാണ് പഞ്ചാബിനായി ലക്ഷ്യംകണ്ടത്. 10 കളി പൂർത്തിയാക്കിയ ഇരുടീമുകൾക്കും 18 പോയിന്റ് വീതമാണ്. ഗോൾവ്യത്യാസത്തിൽ പഞ്ചാബ് അഞ്ചാംസ്ഥാനത്താണ്. ജംഷഡ്‌പുർ ആറാമതും. Read on deshabhimani.com