ദിവി ഏഷ്യൻ സ്‌കൂൾസ് ചെസ് ചാമ്പ്യൻ



ബാങ്കോക്ക്> ഏഷ്യൻ സ്‌കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ മലയാളിയായ ദിവി ബിജേഷ് ജേത്രിയായി. രണ്ട് സ്വർണവും ഒരു വെങ്കലവുമുണ്ട്. സ്റ്റാൻഡേർഡ് വിഭാഗത്തിലും ബ്ലിറ്റ്സിലും ഒമ്പത് റൗണ്ടും ജയിച്ചാണ് നേട്ടം. ഇന്ത്യക്ക് ആകെ നാല് സ്വർണമാണ്. 30 രാജ്യങ്ങളിൽനിന്നായി 557 കുട്ടികൾ പങ്കെടുത്തു. ദേശീയ സ്‌കൂൾ ചാമ്പ്യനായ ദിവി തിരുവനന്തപുരം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂൾ നാലാംക്ലാസ് വിദ്യാർഥിയാണ്. കാര്യവട്ടം റെയിൻബോയിൽ എസ് ബിജേഷിന്റെയും പ്രഭയുടെയും മകളാണ്. Read on deshabhimani.com

Related News