കളത്തിൽ മൂന്നാം മൽദീനി
റോം മൽദീനി കുടുംബത്തിലെ മൂന്നാംതലമുറയും ഇറ്റലിക്കായി ബൂട്ടുകെട്ടി. നേഷൻസ് ലീഗ് ഫുട്‌ബോളിൽ ഇസ്രയേലിനെതിരെ മധ്യനിരക്കാരൻ ഡാനിയേൽ മൽദീനി കളത്തിലെത്തിയപ്പോൾ അതൊരു അപൂർവനിമിഷമായി. ഡാനിയേലിന്റെ പിതാവ് ഇറ്റലിയുടെ ഇതിഹാസ പ്രതിരോധക്കാരൻ പൗലോ മൽദീനി ദേശീയ ടീമിനായി 126 കളിയിലിറങ്ങിയിട്ടുണ്ട്. മുത്തച്ഛൻ സെസാർ മൽദീനി 14 തവണയും കുപ്പായമിട്ടു. ഇറ്റാലിയൻ ക്ലബ് എസി മിലാനിലും മൂവരും ഈ മാതൃകയിൽ പിൻഗാമികളാണ്. ലോക ഫുട്‌ബോൾ ചരിത്രത്തിൽത്തന്നെ ഇതാദ്യമാണ് മൂന്നു തലമുറയുടെ വരവ്. കളിയിൽ ഇറ്റലി 4–-1ന് ജയിച്ചു. Read on deshabhimani.com