ദേശീയ സബ് ജൂനിയർ ഫുട്ബോൾ ; കേരളത്തിന് 
ജയവും 
തോൽവിയും



നീമച്ച് (മധ്യപ്രദേശ്) ദേശീയ സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ സെമിയിൽ കേരളം തോറ്റു. ഒഡിഷ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. മൂന്ന് കളിയിൽ 22 ഗോളടിച്ച് ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്തിയ കേരളത്തിന് ഒഡിഷയ്‌ക്കെതിരെ മുന്നേറ്റം സാധ്യമായില്ല. ബംഗളൂരുവിൽ നടക്കുന്ന ആൺകുട്ടികളുടെ ടൂർണമെന്റിൽ ജാർഖണ്ഡിനെ മൂന്നു ഗോളിന് തോൽപ്പിച്ചു. കെ വി ആലേഖ്, എൻ അമർ അസീം, കെ ജഗൻ കൃഷ്ണ എന്നിവർ ഗോളടിച്ചു. ആദ്യ കളിയിൽ മണിപ്പൂരിനോട് ഒന്നിനെതിരെ നാല് ഗോളിന് തോറ്റു. Read on deshabhimani.com

Related News