ഇന്ത്യ–-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് നാളെ
ചെന്നൈ ഒരിടവേളയ്‌ക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ടെസ്റ്റ് കുപ്പായമിടുന്നു. ബംഗ്ലാദേശുമായുള്ള രണ്ട് മത്സര പരമ്പര നാളെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ തുടങ്ങും. രാവിലെ ഒമ്പതരയ്‌ക്കാണ് കളി. കാൺപുരിൽ 27നാണ് രണ്ടാം ടെസ്റ്റ്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ നിരയിൽ പ്രധാന കളിക്കാരെല്ലാമുണ്ട്. വിരാട് കോഹ്‌ലി, ആർ അശ്വിൻ, ജസ്‌പ്രീത് ബുമ്ര, കെ എൽ രാഹുൽ എന്നിവരെല്ലാം കളത്തിലെത്തും. കാറപകടം തരണം ചെയ്‌തശേഷം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ആദ്യമായി ടെസ്റ്റ് കളിക്കുന്നുവെന്ന പ്രേത്യകതയുമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി അടുത്ത നാല് മാസത്തിനിടെ 10 മത്സരമുണ്ട് ഇന്ത്യക്ക്. കരുത്തരായ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയവരുമായെല്ലാം ഏറ്റുമുട്ടും. Read on deshabhimani.com