വനിതാ സാഫ്‌ ഫുട്‌ബോൾ ; ഇന്ത്യക്ക്‌ 
ജയത്തുടക്കം



കാഠ്‌മണ്ഡു സാഫ്‌ വനിതാ ഫുട്‌ബോളിൽ ഇന്ത്യ തകർപ്പൻ ജയത്തോടെ തുടങ്ങി. പാകിസ്ഥാനെ 5–-2ന്‌ തോൽപ്പിച്ചു. ഗ്രേസ്‌ ദങ്മയി ഇരട്ടഗോൾ നേടി. മനീഷ കല്യാൺ, ബാലാദേവി, ജ്യോതി ചഹാൻ എന്നിവർ പട്ടിക പൂർത്തിയാക്കി. ബാലാദേവി ഇന്ത്യൻ കുപ്പായത്തിൽ 50 ഗോൾ തികച്ചു. ക്യാപ്‌റ്റൻ ആശ ലതാദേവിയുടെ നൂറാമത്തെ മത്സരമായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാതാരമാണ്‌. 31 വയസ്സുള്ള മണിപ്പുരുകാരി 2011 മുതൽ ടീമിൽ സ്ഥിരാംഗമാണ്‌. അഞ്ചുതവണ ജേതാക്കളായ ഇന്ത്യ ഞായറാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ നേരിടും. ഏഴ്‌ ടീമുകളാണ്‌ ടൂർണമെന്റിലുള്ളത്‌. Read on deshabhimani.com

Related News