മുദ്രിക് മരുന്നടിച്ചു
ലണ്ടൻ ചെൽസി വിങ്ങർ മിഖാലിയോ മുദ്രിക് മരുന്നടിച്ചതായി കണ്ടെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന്റെ ഭാഗമായി നടക്കുന്ന ഉത്തേജകവിരുദ്ധ പരിശോധനയിലാണ് മുദ്രിക് പരാജയപ്പെട്ടത്. അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്‌തില്ലെന്നും എല്ലാ നടപടികളുമായി സഹകരിക്കുമെന്നും ഉക്രയ്‌ൻ വിങ്ങർ പറഞ്ഞു. മരുന്നടിച്ചതായി തെളിഞ്ഞതോടെ ഇരുപത്തിമൂന്നുകാരനെ താൽക്കാലികമായി ഫുട്‌ബോൾ കളിക്കുന്നതിൽനിന്ന് വിലക്കി. കഴിഞ്ഞവർഷം 959 കോടി രൂപയ്‌ക്കാണ് ഷാക്‌തർ ഡൊണെസ്‌തകിൽനിന്ന് ചെൽസി മുദ്രികിനെ ടീമിൽ എത്തിച്ചത്. എന്നാൽ, പ്രകടനം മോശമായിരുന്നു. 73 കളിയിൽ ആകെ 10 ഗോളാണടിച്ചത്. കഴിഞ്ഞ ഒന്നരമാസമായി കളിക്കാൻ അവസരവും കിട്ടിയിട്ടില്ല. Read on deshabhimani.com