ആറടിച്ച്‌ ഇന്റർ



റോം ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ ഇന്റർ മിലാന്‌ കലക്കൻ ജയം. ലാസിയോയെ ആറ്‌ ഗോളിന്‌ വീഴ്‌ത്തി. പെനൽറ്റിയിലൂടെ ഹകാൻ കാൽഹനോഗ്‌ലുവാണ്‌ തുടക്കമിട്ടത്‌. ഫെഡെറികോ ദിമാർകോ, നികോളോ ബരെല്ല, ഡെൻസൽ ഡംഫ്രിസ്‌, കാർലോസ്‌ അഗസ്‌റ്റോ, മാർകസ്‌ തുറാം എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ നാല്‌ ഗോൾ 12 മിനിറ്റുകൾക്കുള്ളിലായിരുന്നു. ജയത്തോടെ കിരീടപ്രതീക്ഷ നിലനിർത്താനും ഇന്ററിന്‌ കഴിഞ്ഞു. 15 കളിയിൽ 34 പോയിന്റുമായി മൂന്നാമതാണ്‌ നിലവിലെ ചാമ്പ്യൻമാർ. ഒന്നാമതുള്ള അറ്റ്‌ലാന്റയ്‌ക്ക്‌ 16 കളിയിൽ 37 പോയിന്റാണ്‌. നാപോളിയാണ്‌ (35) രണ്ടാമത്‌. ലാസിയോ (31) അഞ്ചാംസ്ഥാനത്താണ്‌. Read on deshabhimani.com

Related News