യൂറോ ടിക്കറ്റെടുത്ത്‌ ഇംഗ്ലണ്ട്‌



ലണ്ടൻ നായകൻ ഹാരി കെയ്‌ൻ ഇരട്ടഗോളുമായി മുന്നിൽനിന്ന്‌ നയിച്ച മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ മൂന്നുഗോളിന്‌ തകർത്ത് ഇംഗ്ലണ്ട്‌ അടുത്തവർഷം നടക്കുന്ന യൂറോ കപ്പിന്‌ യോഗ്യത നേടി. ആറുകളിയിൽ തോൽവിയറിയാതെ 16 പോയിന്റുമായാണ്‌ ഗ്രൂപ്പ്‌ സിയിൽനിന്ന്‌ ഇംഗ്ലീഷുകാരുടെ മുന്നേറ്റം. ആറുകളിയിൽ 10 പോയിന്റുള്ള ഇറ്റലി ഗ്രൂപ്പിൽ മൂന്നാമതായി. ഏഴുകളിയിൽ 13 പോയിന്റുള്ള ഉക്രയ്‌നാണ്‌ രണ്ടാമത്‌.   മറ്റ്‌ മത്സരങ്ങളിൽ സെർബിയ ഒന്നിനെതിരെ മൂന്നുഗോളിന്‌ മോണ്ടിനെഗ്രോയെയും ഡെൻമാർക്ക്‌ ഒന്നിനെതിരെ രണ്ടുഗോളിന്‌ സാൻ മരിനോയെയും ഉക്രയ്‌ൻ ഒന്നിനെതിരെ മൂന്നുഗോളിന്‌ മാൾട്ടയെയും തോൽപ്പിച്ചു. ലിത്വാനിയയും ഹംഗറിയും സമനിലയിൽ (2–2) പിരിഞ്ഞു. Read on deshabhimani.com

Related News