കോഹ്‌ലി 9000 റൺ തികച്ചു ; 116 ടെസ്‌റ്റിൽനിന്ന് നേട്ടം
ബംഗളൂരു ടെസ്‌റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലി 9000 റൺ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ്. 116–-ാം ടെസ്‌റ്റ് കളിക്കുന്ന മുപ്പത്തിനാലുകാരന് 9017 റണ്ണായി. സച്ചിൻ ടെൻഡുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗാവസ്‌കർ (10122) എന്നിവരാണ് കോഹ്‌ലിക്ക് മുന്നിൽ. നിലവിൽ കളിക്കുന്നവരിൽ രോഹിത് ശർമയാണ് (4233) ഈ പട്ടികയിൽ കോഹ്‌ലിക്ക് പിന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിൽ 536–-ാമത്തെ മത്സരമായിരുന്നു കോഹ്‌ലിക്ക്. മഹേന്ദ്ര സിങ് ധോണിയെയാണ് മറികടന്നത്. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയവരിൽ രണ്ടാമനായി. 664 മത്സരം കളിച്ച സച്ചിനാണ് ഈ പട്ടികയിലും മുന്നിൽ. ടെസ്‌റ്റിലെ ആകെ റൺവേട്ടക്കാരിൽ 18–-ാമതാണ് കോഹ്‌ലി. നിലവിൽ കളിക്കുന്നവരിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടും (12716) ഓസ്‌ട്രേലിയക്കാരൻ സ്‌റ്റീവൻ സ്‌മിത്തുമാണ് (9685) മുന്നിലുള്ളത്. 197 ഇന്നിങ്‌സിൽ 29 സെഞ്ചുറിയും 31 അർധസെഞ്ചുറിയും കോഹ്‌ലിയുടെ പേരിലുണ്ട്. കഴിഞ്ഞവർഷം ജൂലൈയിലായിരുന്നു ടെസ്‌റ്റിലെ അവസാന സെഞ്ചുറി. Read on deshabhimani.com