അണ്ടർ 20 ഫുട്ബോൾ ; വയനാട് ജേതാക്കൾ
കൽപ്പറ്റ അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ വയനാട് ആദ്യമായി ജേതാക്കളായി. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ മലപ്പുറത്തെ 5–-3ന് കീഴടക്കി. എട്ടാംമിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് മുതലാക്കി മലപ്പുറമാണ് ലീഡ് നേടിയത്. ശ്രീഹരി ഉണ്ണിക്കൃഷ്‌ണനാണ് ലക്ഷ്യം കണ്ടത്. ഗോൾ വീണതോടെ വയനാട് ആക്രമണത്തിന് മൂർച്ചകൂട്ടിയെങ്കിലും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. രണ്ടാംപകുതിയുടെ 63–-ാം-മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ വയനാട് സമനില നേടി. അമൽ ഷിനാസാണ് ഗോളടിച്ചത്. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ ഒരു കിക്ക് പുറത്തായി. Read on deshabhimani.com