മുഖത്ത് ചവിട്ടേറ്റു ; ദൊന്നരുമയ്‌ക്ക് പരിക്ക്
പാരിസ് പിഎസ്‌ജി ഗോൾകീപ്പർ ജിയാൻലൂജി ദൊന്നരുമയ്‌ക്ക് മുഖത്ത് ഗുരുതര പരിക്ക്. ഫ്രഞ്ച് ഫുട്‌ബോൾ ലീഗിൽ മൊണാകോയ്‌ക്കെതിരായ മത്സരത്തിനിടെ പ്രതിരോധക്കാരൻ വിൽഫ്രിഡ് സിങ്കോയുടെ ചവിട്ടേറ്റ് മുറിവേറ്റു. പത്ത് തുന്നലുണ്ട്. ബൂട്ടുകൊണ്ടുള്ള ചവിട്ട് കവിളിലാണ് കൊണ്ടത്. കണ്ണിലോ തലയിലോ ആണെങ്കിൽ ഗുരുതരമായേനെ കാര്യങ്ങൾ. 22–-ാംമിനിറ്റിൽ ദൊന്നരുമ കളംവിട്ടു. പേടിക്കാനൊന്നുമില്ലെന്നും അപകടനില തരണംചെയ്‌തെന്നും ഇറ്റലിക്കാരൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മത്സരം 4–-2ന് ജയിച്ച് പിഎസ്‌ജി ലീഗിൽ ഒന്നാമത് തുടർന്നു. Read on deshabhimani.com