മെസിയില്ലാതെ അർജന്റീന



ബ്യൂണസ്‌ അയേഴ്‌സ്‌ അർജന്റീനയുടെ ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാമത്സരത്തിൽനിന്ന്‌ ക്യാപ്‌റ്റൻ ലയണൽ മെസി പുറത്ത്‌. പരിക്കേറ്റ മുപ്പത്തേഴുകാരനില്ലാതെ ലോക ചാമ്പ്യൻമാർ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. കോപ അമേരിക്ക ഫൈനലിലാണ്‌ മെസിക്ക്‌ പരിക്കേറ്റത്‌. പിന്നീട്‌ കളത്തിലെത്തിയിട്ടില്ല. സെപ്‌തംബർ അഞ്ചിന്‌ ചിലിയുമായും പത്തിന്‌ കൊളംബിയയുമായുമാണ്‌ അർജന്റീനയുടെ യോഗ്യതാമത്സരങ്ങൾ. Read on deshabhimani.com

Related News