റയലിന്‌ 
തകർപ്പൻ ജയം



മാഡ്രിഡ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡിന്‌ മിന്നുംജയം. എസ്‌പാന്യോളിനെ 4–-1ന്‌ തകർത്തു. രണ്ടാംപകുതിയിലായിരുന്നു എല്ലാ ഗോളും. ഡാനി കാർവഹാൽ, റോഡ്രിഗോ, വിനീഷ്യസ്‌ ജൂനിയർ, കിലിയൻ എംബാപ്പെ എന്നിവരാണ്‌ റയലിനായി ലക്ഷ്യംകണ്ടത്‌. റയൽ ഗോളി തിബൗ കുർട്ടോയുടെ പിഴവിലാണ്‌ എസ്‌പാന്യോളിന്റെ  ആശ്വാസഗോൾ. ആറു കളിയിൽ 14 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌ നിലവിലെ ചാമ്പ്യൻമാർ. Read on deshabhimani.com

Related News