ചുഴലിക്കാറ്റ്‌ ഭീഷണി ; ദേശീയ 
ജൂനിയർ മീറ്റ്‌ മാറ്റി



കൊച്ചി ചുഴലിക്കാറ്റ്‌ ഭീഷണിയെത്തുടർന്ന്‌ ഒഡിഷയിൽ നടക്കാനിരുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്‌ മാറ്റി. കേരളടീം അടക്കം മീറ്റിനായി പുറപ്പെട്ടശേഷമാണ്‌ അടിയന്തര തീരുമാനം. ഡാന ചുഴലിക്കാറ്റ്‌ സംസ്ഥാനത്ത്‌ വലിയ നാശനഷ്‌ടം ഉണ്ടാക്കുമോയെന്ന ആശങ്കയെ തുടർന്നാണ്‌ മത്സരങ്ങൾ മാറ്റിവച്ചത്‌. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ 25 മുതൽ 29 വരെയാണ് മീറ്റ് നിശ്‌ചയിച്ചിരുന്നത്‌. നവംബർ അവസാനവാരത്തിൽ മീറ്റ്‌ നടത്താനാണ്‌ പ്രാഥമിക ആലോചന. ഐഎസ്‌എൽ ഫുട്‌ബോൾ മത്സരങ്ങൾ ഇതേ സ്‌റ്റേഡിയത്തിൽ  നടക്കുന്നതിനാൽ അതുംകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. കേരളടീം  ഭുവനേശ്വറിലേക്ക്‌ പുറപ്പെട്ടിരുന്നു. ട്രെയിൻ കേരള അതിർത്തി കടക്കുംമുമ്പ്‌ വിവരം അറിഞ്ഞതിനാൽ ടീം അംഗങ്ങളെ ഇറക്കി. 108 അംഗ ടീമാണ് കേരളത്തിനുള്ളത്. 54 വീതം പെൺകുട്ടികളും ആൺകുട്ടികളും. Read on deshabhimani.com

Related News